മോസ്‌കോ : അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റഷ്യയിൽ മോസ്കോയിൽ നിന്ന് 6,200 കിലോമീറ്റർ അകലെയുള്ള കിഴക്കൻ തീരത്തെ കംചത്ക പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്ന് വിവിദ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു .
Also read : ആഗ്ര മ്യൂസിയം ഇനി ഛത്രപതി ശിവാജി മ്യൂസിയം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
റഷ്യൻ സമയം പുലർച്ചെ 9.11ന് അനുഭവപ്പെട്ട ഭൂചലനം 331 കിലോമീറ്റർ ആഴത്തിൽ നിന്നായിരുന്നെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നു. ആളപായമോ, നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments