ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. കഴിഞ്ഞ ദിവസം റഷ്യ നല്കിയ ഉച്ചവിരുന്നിലും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ്യിയും പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്ച മോസ്കോയില്‍ നടന്നിരുന്നു.
Also read : റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന് വ്യോമസേനയുടെ ഭാഗമാകും
അതിര്‍ത്തിയില്‍ നിന്ന് സന്പൂര്‍ണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ചര്‍ച്ചയില്‍ ഇന്ത്യ അറിയിക്കുമെന്നാണ് റിപ്പോർട്ട്. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെക്കും . പാംഗ്ഗോംഗ് തീരത്തെ ഇന്ത്യന്‍ സൈനിക വിന്യാസം ഒഴിവാക്കണമെന്നാകും ചൈന ആവശ്യപ്പെടുക.
Post Your Comments