മലപ്പുറം : പ്രതി പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. വണ്ടൂര്‍ പള്ളിക്കുന്ന് ലത്തീഫ് (40) ആണ് ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നു പറയുന്നു. ശുചിമുറിയിലെ കൊളുത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്റ്റേഷനിലെത്തി. എ.പി. അനില്‍കുമാര്‍ എംഎല്‍എയും സ്ഥലത്തുണ്ട്.
Post Your Comments