NewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ കത്ത്

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്. പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ നരേന്ദ്ര മോദിക്ക് കത്തെഴുതിയത് വെള്ളിയാഴ്ചയാണ്.

വലിയ പ്രശ്നങ്ങളാണ് കാവേരി നദിയില്‍ നിന്നും 10 ദിവസത്തേക്ക് 15000 ഘന അടി വെള്ളം തമിഴ്നാടിന് കൊടുക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഉണ്ടായത്. ബുധനാഴ്ച വെള്ളം വിട്ടകൊടുക്കാന്‍ തുടങ്ങിയത് മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. മണ്ഡ്യയില്‍ ബുധനാഴ്ച ബന്ദായിരുന്നു. സംസ്ഥാന വ്യാപകമായിട്ടായിരുന്നു വെള്ളിയാഴ്ച ബന്ദ്.
ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി നഗരമായ ബെംഗളൂരുവിലെ ആളുകള്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകില്ല. ബെംഗളൂരുവിനെ മാത്രമല്ല, കാവേരി നദീജലത്തെ ആശ്രയിച്ച്‌ കഴിയുന്ന കര്‍ഷകരെയും ഇത് സാരമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.
സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം ഇനിയും തമിഴ്നാടിന് വെള്ളം വിട്ടുകൊടുത്താല്‍ സംസ്ഥാനത്തെ സിദ്ധരാമയ്യയുടെ കത്തില്‍ പ്രശ്നം രൂക്ഷമാകുമെന്നാണ് പറയുന്നത്. കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ ബന്ദ് ഏതാണ്ട് പൂര്‍ണമായിരുന്നു.ബന്ദില്‍ വാഹന ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം താറുമാറാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button