ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
എബിവിപിയുടെ അമിത് തന്‍വാര്‍ പ്രസിഡന്റ് സ്ഥാനത്തേക്കും അങ്കിത് ചൗഹാന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്‍ സെക്രട്ടറി സ്ഥാനം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐ നേടി. എന്‍എസ്‌യുഐയുടെ മോഹിത് സാംഗ്വാനാണ് ജോയിന്റ് സെക്രട്ടറി. കഴിഞ്ഞ വര്‍ഷം പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിലും എബിവിപി സ്ഥാനാര്‍ഥികള്‍ ജയിച്ചിരുന്നു.
Post Your Comments