റിയാദ്: റിയാദിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.കോട്ടയം സ്വദേശി വിനീത് കുമാർ ആണ് മരിച്ചത്.വിനീത് ഓടിച്ചിരുന്ന പിക് അപ് വാന്‍ ജിദ്ദ – ജിസാന്‍ റോഡില്‍ ബെയ്ശിലെ ശല്ലാല്‍ പെട്രോള്‍ സ്റ്റേഷന് സമീപം യുടേണില്‍തിരിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്.ഒന്നര വര്‍ഷം മുമ്പ് ഡ്രൈവറായാണ് വിനീത് കുമാര്‍ സൗദിയിലെത്തിയത്. ബെയ്ശ് മുസ്‌ലിയ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. വിശ്വംഭരന്‍, ആനന്ദവല്ലി എന്നിവരുടെ മകനാണ് വിനീത്.വിനീതിന്റെ സഹോദരൻ അജിത് അബുദാബിയിലാണ്. അശ്വതിയാണ് വിനീതിന്റെ ഭാര്യ.
Post Your Comments