KeralaNews

കേരളത്തില്‍ രണ്ടാം വിമോചനസമരത്തിന്‌ സമയമായി: പി.കെ. കൃഷ്ണദാസ്

കേരളത്തില്‍ രണ്ടാം വിമോചന സമരത്തിന് സമയമായെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷണദാസ് പറഞ്ഞു.1957 ലെ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നു എന്നും ഇഎംഎസ് സര്‍ക്കാരിനെ പോലെ പിണറായി സര്‍ക്കാരിനും അല്പായുസ്സേ ഉള്ളൂ എന്ന് തെളിഞ്ഞു കഴിഞ്ഞതായും കൃഷണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി.ബിജെപി സംസ്ഥാന ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വളര്‍ച്ച സിപിഎം കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.ആര്‍എസ്എസ് ശാഖകളില്‍ റെഡ് വോളന്റിയര്‍മാരെ അയയ്ക്കുമെന്ന് പറഞ്ഞ് സംസ്ഥാന നേതാക്കള്‍ അക്രമങ്ങള്‍ക്ക് നോതൃത്വം കൊടുക്കുകയാണ് ചെയ്യുന്നത്.
കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തെ അട്ടിമറിക്കാനുള്ള ദുരുദ്ദേശവും ആക്രമണത്തിനു പിന്നിലുള്ളതായി കരുതുന്നു എന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമത്തിന് നീക്കം നടത്തുന്നതായും
സംസ്ഥാന ഓഫീസിനു നേരെ ആക്രമണം നടക്കുന്ന സമയം രാത്രി പത്തുമണിവരെ കുമ്മനം ഓഫീസിലുണ്ടായിരുന്നു എന്നും അതിനാൽ ആക്രമണം കുമ്മനത്തെ ലക്ഷ്യം വച്ചായിരിന്നോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.ബിജെപി നേതാക്കളുടെ ജീവന്‍ സുരക്ഷിതമല്ല എന്ന സന്ദേശമാണ് സിപിഎം അക്രമത്തിലൂടെ നൽകുന്നത്.സിപിഎം പ്രവര്‍ത്തകരെയും പോലീസിനെയും വേര്‍തിരിച്ച് അറിയാന്‍ പറ്റാതായി. വേട്ടക്കാരെ ഭയക്കുന്ന പോലീസാണെങ്കില്‍ ഇരകള്‍ ഭയക്കുന്ന പോലീസാണ് കേരളത്തില്‍ ഉള്ളതെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.ഹൈന്ദവ ആചാരങ്ങളെയെല്ലാം അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയും സംഘവും. സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നീക്കമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. സിപിഎമ്മിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ സെപ്റ്റംബര്‍ 15ന് ഗവര്‍ണ്ണറെ കണ്ട് നിവേദനം നല്‍കുമെന്നും കൃഷ്ണദാസ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button