മെല്‍ബണ്‍: മുതിര്‍ന്നവര്‍ പോലും ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജയായ ഈ ആറുവയസ്സുകാരിയുടെ ധൈര്യത്തിന് മുന്നില്‍ തോറ്റുപോകും. അച്ഛന്‍ സുഹൈലിന്റെ ഇലക്ട്രിക് കടയില്‍ എത്തിയ സാറ പട്ടേല്‍ ആ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.
സാറ അച്ഛനും മുത്തച്ഛനുമൊപ്പം കടയില്‍ ഇരിക്കുമ്പോഴാണ് മുഖംമൂടിധാരികളായ ഒരു കൂട്ടം കളളന്‍മാര്‍ അപ്രതീക്ഷിതമായി കടയ്ക്കുള്ളിൽ കടന്നത്. കടയിലെ സി.സി.ടി.വി ഉള്ളത് കളളന്‍മാര്‍ അറിഞ്ഞതുമില്ല. കയ്യില്‍ മഴുവും മറ്റ് ആയുധങ്ങളുമായി എത്തിയ കളളന്‍മാരില്‍ ഒരാള്‍ ജീവനക്കാരിലൊരാളെ ആക്രമിക്കാന്‍ നോക്കവെ സാറ അയാളുടെ കാലില്‍ പിടിച്ച് വലിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
അക്രമി മഴുവുമായി തിരിയുന്നത് വരെ സാറ കളളനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. തുടർന്ന് കടക്കുളളിലുണ്ടായിരുന്ന മുത്തച്ഛനേയും കളളന്മാരുടെ കണ്ണില്‍പ്പെടാതെ പുറത്തെത്തിച്ചതും സാറ തന്നെയാണ്. ധൈര്യമായി നേരിട്ടെങ്കിലും മഴുവുമായി എത്തിയ കളളന്മാര്‍ സാറയെ ഭയപെടുത്തിയത് കുറച്ചൊന്നുമല്ല. ഇപ്പോഴും ആ പേടി സാറക്ക് മാറിയിട്ടില്ല. ‘അവള്‍ ഇപ്പോഴും പേടിച്ചിരിക്കുകയാണെന്ന്’ സാറയുടെ അമ്മ പറഞ്ഞു. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാറയെ തേടിയെത്തുന്ന അഭിനന്ദനങ്ങളില്‍ സാറ ഏറെ സന്തോഷിക്കുന്നു.
കളളന്മാര്‍ കടയില്‍ നിന്ന് മോഷ്ടിച്ചത് ആയിരക്കണക്കിന് ഡോളര്‍ വിലയുളള ഇലക്ട്രോണിക് ഉപകരണങ്ങളാണ്. കളളന്മാരുടെ സംഘത്തിലെ അഞ്ച് പേരെ ഇതിനകം തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി ഒരാള്‍ക്കായുളള അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments