കൊല്‍ക്കത്ത : അജ്ഞാത ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി. ചൊവ്വാഴ്ച അര്‍ധ രാത്രിയായിരുന്നു കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തേക്ക് ഫോണ്‍ സന്ദേശമെത്തിയത്. സാധാരണ പാസഞ്ചര്‍ ടെര്‍മിനലിലും കാര്‍ഗോയിലും സിഐഎസ്എഫ് സുരക്ഷാ പരിശോധന കൃത്യമായി നടക്കാറുണ്ട്. എന്നാല്‍ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഇത് ഇരട്ടിയാക്കി.
അര്‍ധരാത്രി 1.30ന് കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തെത്തിയ അജ്ഞാത ഫോണ്‍ സന്ദേശം വിമാനത്താവളത്തില്‍ ചാവേറാക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു. ബോംബുമായി ഒരാള്‍ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന കാറുകളെല്ലാം കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് ഇപ്പോഴും കടത്തി വിടുന്നത്. എന്നാല്‍ ഇതുവരെ സംശയകരമായ സാഹചര്യം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. വ്യാജ സന്ദേശമാകാം എന്ന സംശയത്തിലാണ് ഇപ്പോള്‍ സിഐഎസ്എഫ്.
Post Your Comments