ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നവംബറില്‍ പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനായി മോദി എത്തിയേക്കുമെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെയാണ് സൂചന നല്‍കിയത്. കാശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂച്ചിസ്ഥാന്‍ പരാമര്‍ശത്തെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു ഗൗതം ബംബാവാലെ.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ അദ്ദേഹത്തിന് ലഭിച്ച കത്തുകള്‍ക്കുള്ള പ്രതികരണം മാത്രമാണ് നടത്തിയതെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനും ഇന്ത്യക്കും ഒരു പോലെ ഭീഷണിയായ തീവ്രവാദത്തെപറ്റി ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താതെ ഇരു രാജ്യങ്ങളെ ബാധിക്കുന്ന എല്ലാത്തിനെയും പറ്റി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാശ്മീര്‍ വിഷയം ഇന്ത്യയുടെ മാത്രം ആഭ്യന്തര വിഷയമാണെന്ന് പറഞ്ഞ ഗൗതം പക്ഷേ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും ചെറിയ തോതില്‍ തെറ്റ് പറ്റിയതായി സമ്മതിച്ചു. എന്നാല്‍ മറ്റുള്ള രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം പാകിസ്ഥാന്‍ സ്വയം തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments