മുംബൈ ∙ മദർ തെരേസയുടെ പേരിൽ തപാൽവകുപ്പ് സ്റ്റാംപ് പുറത്തിറക്കി. മദർ തെരേസയെ വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസംതന്നെ സ്റ്റാംപ് പുറത്തിറക്കി ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ആ ദിനം അവിസ്മരണീയമാക്കി.
ഡിവൈൻ ചൈൽഡ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വാർത്താവിനിമയ സഹമന്ത്രി മനോജ് സിൻഹയാണു സ്റ്റാംപ് പ്രകാശനം ചെയ്തത്. ബിഷപ് ആഞ്ചലോ ഗ്രേഷ്യസ്, മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രതിനിധി സിസ്റ്റർ റൂബെല്ലാ എന്നിവർ പങ്കെടുത്തു.
Post Your Comments