ന്യൂഡല്‍ഹി● കാശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് പറഞ്ഞ ഹിസ്ബുൾ മേധാവി സയ്യദ് സലാഹുദ്ദീന് ബുര്‍ഹാന്‍ വാണിയുടെ അതെ ഗതിയായിരിക്കും ഉണ്ടാകുകയെന്ന് ബി.ജെ.പി വക്താവ് ഷൈന എം.പി. കാശ്മീരിനെ ശവപ്പറമ്പാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ബുര്‍ഹാന്‍ വാണിയ്ക്ക് ഉണ്ടായപോലെയല്ല വിധിയായിരിക്കും ഭീഷണിപ്പെടുത്തുന്നവര്‍ക്കും സംഭവിക്കുക- ഷൈന പറഞ്ഞു.
കഴിവുള്ള സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ളതെന്ന് ഹിസ്ബുള്‍ മുജാഹിദീനും സലാഹുദ്ദീനും തിരിച്ചറിയാനും. വിഘടനവാദികൾക്കെതിരെ നടപടിയെടുക്കാനുള്ള ഇഛ്ചാശക്തിയുള്ള പ്രധാനമന്ത്രിയാണ് ഭരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കാശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് സലാഹുദ്ദീന് ഭീഷണി മുഴക്കിയത്.
Post Your Comments