NewsIndia

സാമ്പത്തിക അന്തരത്തിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

ന്യൂഡൽഹി: സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം കൂടുതലുളള രാജ്യം റഷ്യ കഴിഞ്ഞാൽ ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ കോടീശ്വരന്മാരുടെ കൈകളിലാണ് ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ പകുതിയിലധികവും. ഇതാണ് ഇടത്തരക്കാരും ദരിദ്രരുമായുളള സാമ്പത്തിക അന്തരം കൂടാൻ കാരണമായതെന്നും പഠനം പറയുന്നു. ഇടത്തരം കുടുംബങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവരും ഈ സ്ഥിതി കാരണം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും സമ്പത്തിന്റെ കുന്നുകൂടൽ വികസനത്തെ സാരമായി ബാധിക്കുമെന്നുമാണ് കണക്കുകൂട്ടൽ.

ലോകരാജ്യങ്ങളിലെ സാമ്പത്തിക അന്തരത്തെക്കുറിച്ചുളള പഠന റിപ്പോർട്ട് തയ്യാറാക്കിയത് മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് റിസേർച്ച് കമ്പനിയായ ന്യൂ വേൾഡ് വെൽത്താണ്.

ജപ്പാനാണ് സമ്പന്നരും ദരിദ്രരും തമ്മിലുളള സാമ്പത്തിക അന്തരം ഏറ്റവും കുറവുളള രാജ്യം . മൊത്തം സമ്പത്തിന്റെ 22 ശതമാനം മാത്രമെ ജപ്പാനിൽ സമ്പന്നരുടെ നിയന്ത്രണത്തിലുളളൂ. എന്നാൽ റഷ്യയിൽ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 62 ശതമാനവും രാജ്യത്തെ അതിസമ്പന്നരുടെ കൈയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button