NewsIndia

വിദ്യാർത്ഥിയെ മഴുകൊണ്ട് വെട്ടിക്കൊന്നു

മുംബൈ: ബലാത്സംഗശ്രമത്തെ ചെറുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ മഴുകൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്ത് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.മുബൈക്കടുത്ത് വിരാറില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടത് വിവ കോളേജില്‍ രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന ഐശ്വര്യ അഗര്‍വാള്‍(19) ആണ്. പിടിയിലായത് വിരാര്‍ വെസ്റ്റ് ഓംശിവില്‍ താമസിക്കുന്ന ദീപക് വാംഗ്രിയാണ് . ഐശ്വര്യയുടെ കാമുകന്‍ സൊഹൈല്‍ ശൈഖിന്റെ കൂട്ടുകാരനാണ് ദീപക് വാംഗ്രി.

ദീപക് താമസിക്കുന്ന ഫ്‌ളാറ്റില്‍ ഐശ്വര്യയും സൊഹൈലും ഇടയ്ക്കിടെ കാണാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പച്ചക്കറിക്കച്ചവടക്കാരനായ ദീപക്കും ഭാര്യയും പുറത്തുപോകുന്ന സമയത്താണ് എത്താറുള്ളത്. വെള്ളിയാഴ്ച ഐശ്വര്യ വന്നപ്പോള്‍ സൊഹൈല്‍ എത്തിയിട്ടുണ്ടായിരുന്നില്ല. ഫ്‌ളാറ്റിലുണ്ടായിരുന്ന ദീപക് തന്റെ ഇംഗിതം അറിയിച്ചപ്പോള്‍ ഐശ്വര്യ എതിര്‍ത്തു. ബലാത്സംഗശ്രമത്തെ ചെറുക്കുകയും ചെയ്തു. പ്രകോപിതനായ ദീപക് മഴുവെടുത്ത് ഐശ്വര്യയെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 17 മുറിവുകളാണ് ഐശ്വര്യയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

സൊഹൈലാണ് കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദീപക്കിനെ വഴിയില്‍വെച്ച് തടഞ്ഞുനിര്‍ത്തിയത്. നാട്ടുകാരെ വിളിച്ചുകൂട്ടി സൊഹൈല്‍തന്നെയാണ് പ്രതിയെ പോലീസിൽ ഏൽപ്പിച്ചത്.
ഐശ്വര്യ തന്റെ ബാല്യകാല സുഹൃത്തായിരുവെന്നും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും സൊഹൈല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button