മാഡ്രിഡ് : തെരുവുനായകളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയില്‍ ഒരു നായയുടെ വാര്ത്തയയാണ് സ്പെയിനിലെ അലികന്റിലുള്ള എല്ഡ ഹോസ്പിറ്റലില്‍ നിന്ന് പുറത്തു വരുന്നത്. അപ്പന്‍ഡിക്സ് ബാധിച്ചിച്ച് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായ സാന്‍ഡ്ര (22)യ്ക്ക് വേണ്ടിയാണ് മയ എന്ന നായ ആറ് ദിവസത്തോളം കാത്തു നിന്നത്. സംഭവം വാര്‍ത്തകളില്‍ ഇടം നേടിയതോടെ മയ താരമാകുകയും ചെയ്തു.
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സാന്‍ഡ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം യുവതിക്കൊപ്പം മയയും ആശുപത്രയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പരിശോധനകളില്‍ സാന്ഡ്രക്ക് അപ്പന്‍ഡിക്സ് സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് തയ്യാറാകുകയും ചെയ്തു. ഈ സമയങ്ങളിലെല്ലാം മയ ആശുപത്രിയില്‍ കാത്തു നില്‍ക്കുകയായിരുന്നു. ആശുപത്രിയിലെ ചില ജീവനക്കാര്‍ മയക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്പെയിനിലെ ചില പ്രാദേശിക വാര്‍ത്താ ചാനലുകള്‍ മയയുടെ കഥ പുറംലോകത്തെ അറിയിക്കുകയായിരുന്നു.
Post Your Comments