മുംബൈ : വനിതാ കോണ്‍സ്റ്റബിളിനെ ജയില്‍ സൂപ്രണ്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. വനിതാ കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലാ ജയില്‍ സൂപ്രണ്ട് ഹിറാലാല്‍ ജാദവിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് ജാദവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ജാദവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും സ്ഥാനം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി വനിതാ കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയിലാണ് നടപടി. ഗുരുതരമായ വീഴ്ചയാണ് ജാദവിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ഡിഐജി ഭൂഷണ് ഉപാധ്യായ പറഞ്ഞു. ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഇത് അംഗീകരിക്കാന്‍ കഴിയുന്നതുമല്ല. പീഡനത്തിനെതിരായുള്ള വകുപ്പുകള്‍ പ്രകാരം ജാദവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.
Post Your Comments