
സംഭാൽ: വനിതാ സബ് ഇൻസ്‌പെക്ടറെ കാറുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റില്‍. കോൺസ്റ്റബിൾമാരായ പവൻ ചൗധരി, രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയില്‍ ചന്ദൗസി മേഖലയിലാണ് സംഭവം.
വനിതാ സബ് ഇൻസ്‌പെക്ടർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ രണ്ട് കോൺസ്റ്റബിൾമാർ കാറിൽ പിന്തുടരുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 341 പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സർക്കിൾ ഓഫീസർ ദീപക് കുമാർ പറഞ്ഞു. രണ്ട് കോൺസ്റ്റബിൾമാരെയും പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് സസ്പെൻഡ് ചെയ്തു.
Post Your Comments