ഹാനോയ്:രണ്ടു ദിവസത്തെ സന്ദർശനത്തിനായി വിയറ്റ്നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹാനോയിയിലെ നോയി ബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം. ഹനോയിലെ ഇന്ത്യന്‍ പൗരന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന് വിയറ്റ്നാം പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും ചര്‍ച്ച നടത്തും. പ്രതിരോധ വ്യാപാര സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടത്തുക.
പുതിയ എണ്ണ പര്യവേഷണ പദ്ധതികളും മോദി പ്രഖ്യാപിക്കും. 650 കോടി രൂപയുടെ മുതല്‍ മുടക്കുള്ള നാലു നിരീക്ഷണ ബോട്ടുകള്‍ വിയറ്റ്നാമിന് കൈമാറാനുള്ള കരാറില്‍ ഇരുരാജ്യവും ഒപ്പുവെയ്ക്കും. 15 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്നാം സന്ദര്‍ശിക്കുന്നത്.
Post Your Comments