
തിരുവനന്തപുരം : ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നടത്താന്‍ പാടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. താന്‍ പ്രസിഡന്റായതിന് ശേഷം ഇത്തരത്തില്‍ ആയുധപരിശീലനം നടക്കുന്നതായുള്ള പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. ദേവസ്വം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഘര്‍ഷമല്ല സമാധാനമാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നത്. ക്ഷേത്രപരിസരത്ത് ആയുധപരിശീലനം നടത്തരുത് എന്ന് നേരത്തെ തന്നെ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ അനുവദിക്കില്ലെന്നും ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നാടിന്റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും നശിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കടകമ്പള്ളി വ്യക്തമാക്കിയിരുന്നു.
Post Your Comments