തിരുവനന്തപുരം : കേരളത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. തൊഴിലാളി സംഘടനകളുടെ പണിമുടക്ക് മൂലം ചരിത്രത്തിലാദ്യമായാണ് ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ഐഎസ്ആര്‍ഒയുടെ പ്രധാന ഗ്യാരേജ് രാവിലെ മുതല്‍ സമരാനുകൂലികള്‍ ഉപരോധിച്ചതോടെയാണിത്. ഉപരോധം മൂലം ജീവനക്കാരെ കൊണ്ടുപോകേണ്ട മുന്നൂറോളം വാഹനങ്ങള്‍ ഗ്യാരേജില്‍ കുടുങ്ങി. ഇതോടെ വട്ടിയൂര്ക്കവ്, തുമ്പ, വലിയ മല എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകേണ്ട റോക്കറ്റിന്റെ ഭാഗങ്ങളും പുറത്തിറക്കാനായില്ല. സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്നും മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമരക്കാര്‍ ഓഫീസില്‍ കയറി മര്‍ദ്ദിച്ചു. ജോലി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
Post Your Comments