വ്യാഴാഴ്ചയും മാസപ്പിറവി സ്ഥിരീകരിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 12 തിങ്കളാഴ്ച ബലി പെരുന്നാള് (ഈദുല്‍ അദ്ഹ) ആഘോഷിക്കും. 11-ആം തിയതി ഞായറാഴ്ചയാണ് അറഫാദിനം. സൗദി സുപ്രീം ജുഡീഷ്യല് കൗണ്സിലിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
വ്യാഴാഴ്ച ദുല്‍ഖഅദ് 29 ആയിരുന്നതിനാലും മാസപ്പിറവി ദൃശ്യമാകാത്തതിനാലും വെള്ളിയാഴ്ച 30 പൂര്‍ത്തിയാക്കും. ശനിയാഴ്ച ദുല്‍ഹജ്ജ് മാസത്തിന് തുടക്കമാകും. ദുല്‍ഹജ്ജ് ഒമ്പതിനാണ് അറഫാദിനവും പത്താംനാള്‍ ബലിപെരുന്നാളും ആഘോഷിക്കും.
Post Your Comments