KeralaNews

ആറന്മുളയിലല്ലെങ്കിലും വിമാനത്താവളം കൊണ്ടുവരാന്‍ പുതിയ മാര്‍ഗ്ഗം പരിഗണനയില്‍

തിരുവനന്തപുരം: ആറന്മുളയ്ക്ക് പകരം പത്തനംതിട്ട ജില്ലയില്‍ തന്നെ മറ്റൊരു സ്ഥലത്ത് വിമാനത്താവളം സ്ഥാപിക്കാന്‍ ആലോചന. സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണിന്റെ തോട്ടങ്ങള്‍ ആണ് ഇതിനായി ഉദ്ദേശിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ളാഹ, പെരുനാട്, കുമ്പഴ എന്നീ എസ്റ്റേറ്റുകളിൽ ഏതിനോടെങ്കിലുമൊപ്പം ആയിരമോ രണ്ടായിരമോ ഏക്കര്‍ ഏറ്റെടുക്കാം എന്നാണ് തീരുമാനം.

പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം വരുന്നത് പ്രവാസികൾക്കും ശബരിമല തീർത്ഥാടകർക്കും സഹായകമാകുമെന്നാണ് കണക്ക് കൂട്ടൽ. പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button