KeralaLatest News

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലക്ക് പൊതു അവധി

പത്തനംതിട്ട: നെഹ്റു ട്രോഫി മാതൃകയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 52 പള്ളിയോടങ്ങളും ഇത്തവണ ജലഘോഷയാത്രയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. രണ്ടു ബാച്ചുകൾ ആയി തരം തിരിച്ചാണ് മത്സരം നടത്തുന്നത്.

കളക്ടർ രാവിലെ ഒന്പതരയോടെ പതാക ഉയർത്തുകയും ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്ര ആരംഭിക്കുകയും ചെയ്യും. അതിനു ശേഷമായിരിക്കും വള്ളംകളി മത്സരം നടക്കുക.പത്തനംതിട്ട ജില്ലയ്ക്ക് കളക്ടർ ഇന്ന് പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

എന്നാൽ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഓണക്കാലമായതിനാൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. ഓണത്തോട് അനുബന്ധിച്ച് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു ദിവസം കൂടി തുടർച്ചയായി അവധി ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button