പത്തനംതിട്ട : കോവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍, കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമർപ്പിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. കേസില്‍ 94 സാക്ഷികളുണ്ട്. പ്രതി നൗഫല്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടു കൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആറന്മുളയിൽ സെപ്തംബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് 47 ദിവസം കൊണ്ട് പോലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
Post Your Comments