കൊൽക്കത്ത: തെരുവിൽ താമസിക്കുന്ന കുടുംബത്തിലെ 12 വയസ്സുകാരിയെ ടാക്സി ഡ്രൈവർമാർ ക്രൂരമായി പീഡിപ്പിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു.ഓല കാബ് ഡ്രൈവർമാരായ ശങ്കർ ഷാ, ഗുഡ്ഡു സിങ് എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.കുറ്റം സമ്മതിച്ച ഇവർ കാണിച്ചുകൊടുത്ത കനാലിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തു.
ലാൽബസാറിലെ പൊലീസ് ആസ്ഥാനത്തിനു സമീപത്തുനിന്നാണു കുട്ടിയെ ഇവർ തട്ടിയെടുത്തത്.മദ്യലഹരിയിലായിരുന്ന ഡ്രൈവർമാർ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.നഗരത്തിൽ പലയിടങ്ങളിൽ കറങ്ങിയശേഷമാണ് ഇവർ നഗരപ്രാന്തത്തിലുള്ള ടോപ്സിയയിലെ കനാലിൽ മൃതദേഹം ഉപേക്ഷിച്ചത്.കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഡ്രൈവർമാർ പോലീസ് പിടിയിലായത്.
Post Your Comments