ക്വാലാലപൂര്‍ : മലേഷ്യയിലെ പ്രസിദ്ധമായ ബട്ടു കേവ് സുബ്രഹ്മണ്യ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. 20 വയസ്സുള്ള രണ്ട് പേരും 27 വയസ്സുള്ള ഒരാളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും തോക്കുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന് പുറമേ പോലീസ് സ്‌റ്റേഷനുകളും ഉല്ലാസകേന്ദ്രങ്ങളും തകര്‍ക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് ഐ ജി ഖാലിദ് അബൂബക്കര്‍ വ്യക്തമാക്കി.
ഇസ്‌ളാമിക് സ്‌റ്റേറ്റിനു വേണ്ടി സിറിയയില്‍ യുദ്ധം ചെയ്യുന്ന മൊഹമ്മദ് ജേദി എന്ന ഭീകരനാണ് ഇവരെ നിയന്ത്രിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി പോലീസ് മേധാവി വ്യക്തമാക്കി. ക്വലാലപൂരിന് സമീപം ഒരു ബാറില്‍ കഴിഞ്ഞ ജൂണില്‍ നടന്ന ഗ്രനേഡ് ആക്രമണത്തിന് പിന്നില്‍ ഇയാളായിരുന്നു. ഭീകരവിരുദ്ധ സേന കഴിഞ്ഞ ആഗസ്റ്റ് 27നും 29നും ഇടയിലാണ് മൂന്നു പേരെയും പിടികൂടിയത്. ആക്രമണം നടത്തിയതിനു ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.
അതേസമയം സിറിയയില്‍ യുദ്ധത്തിന് പോയ 68 മലേഷ്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ പതിനെട്ട് പേര്‍ ഇതിനോടകം കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. മലേഷ്യയിലെ പ്രസിദ്ധമായ ഹിന്ദുക്ഷേത്രമാണ് ബട്ടു കേവ് ക്ഷേത്രം. സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ. തൈപ്പൂയത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങള്‍ നടക്കുന്ന ക്ഷേത്രമാണിത്.
Post Your Comments