ന്യൂഡല്‍ഹി : ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ വിചാരണ നേരിടാന്‍ തയാറാണെന്നും പരാമര്‍ശം തിരുത്തില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയിലാണ് രാഹുല്‍ നിലപാടറിയിച്ചത്. കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്നു രാഹുലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തിക്കേസിനെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കീഴ്‌ക്കോടതിയില്‍ നേരിട്ടു ഹാജരാകുന്നതിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാത്മാഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞിട്ടില്ലെന്നു കഴിഞ്ഞ ദിവസം വാദത്തിനിടെ രാഹുല്‍ കോടതിയില്‍ പറഞ്ഞിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട വ്യക്തികളാണു വധത്തിനു പിന്നിലെന്നായിരുന്നു പ്രസ്താവനയെന്നു രാഹുലിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ ഇന്ന് ഈ നിലപാട് അദ്ദേഹം മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് പ്രാദേശിക നേതാവ് രാജേഷ് മഹാദേവ് കുണ്ടെയാണു കോടതിയെ സമീപിച്ചത്.
Post Your Comments