കൊച്ചി ∙ കോഴിക്കച്ചവടക്കാർക്ക് നികുതി കുടിശിക ഒഴിവാക്കി നൽകിയെന്ന കേസിലും ആയുർവേദ ഉൽപ്പാദകർക്കു നികുതിയിളവ് അനുവദിച്ച കേസിലും മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ വിജിലൻസ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തു. കോഴിക്കച്ചവടക്കാർക്ക് നികുതി ഇളവു ചെയ്തു കൊടുക്കുക വഴി സർക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.കൂടാതെ ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ നികുതി നാല് ശതമാനമായി കുറച്ചതില്‍ വന്‍അഴിമതി നടന്നതായും വിജിലന്‍സ് പറയുന്നു.
മകളുടെ വീട്ടിൽ വെച്ചാണ് മാണിയുടെ മൊഴി എടുത്തത്. മാണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആര് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
Post Your Comments