തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാര്‍ ജയലളിതയ്ക്കു മുന്നില്‍ കൈയും കെട്ടി നിൽക്കുന്ന പനീര്‍ ശെല്‍വങ്ങളെപ്പോലെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ കലക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയിൽ മാത്രമായി അധികാരം കേന്ദ്രീകരിക്കുന്നുവെന്നും മന്ത്രിമാര്‍ക്ക് ഒരു പ്രാധാന്യവും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ പലതും എ.കെ.ജി. സെന്ററിന്റെ തീരുമാനത്തിനായി കാത്തുകിടക്കുന്നു. ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു.
Post Your Comments