ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ബന്ദറിൽ സ്ഥിതിചെയ്യുന്ന രത്ന ഖനന പദ്ധതിയുടെ ഖനനാനുമതി ലഭിച്ച ലോകോത്തര കമ്പനി റിയോ ടിന്‍റോ പ്രസ്തുത പദ്ധതിയില്‍ നിന്ന്‍ പിൻമാറിയതിനെ തുടർന്ന് ഖനിയുടെ കാര്യത്തില്‍ ഇന്ത്യ പുതിയ തീരുമാനമെടുത്തു. ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന ഈ രത്ന ഖനി ലേലം ചെയ്യാനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ട തീരുമാനം. ലോകത്തിലെ തന്നെ അമൂല്യമായ രത്നങ്ങളുണ്ടെന്ന് കരുതുന്ന ഖനിയിൽ കോടിക്കണക്കിന് രൂപ വില വരുന്ന രത്നങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
2004ൽ ആണ് റിയോ ടിന്‍റോ 28 കോടി കാരറ്റ് വരുന്ന ഈ രത്ന ഖനന പദ്ധതി ഏറ്റെടുത്തത്. പദ്ധതിയിൽനിന്ന് പിൻമാറുകയാണെന്ന് ഈ മാസം ആദ്യമാണ് റിയോ ടിന്‍റോ പ്രഖ്യാപിച്ചത്. പദ്ധതിയ്ക്കായി മുപ്പതിനായിരം കോടിയിലധികം രൂപ കമ്പനി ചിലവഴിച്ചുകഴിഞ്ഞു. പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കമ്പനികളുമായി ചർച്ച ചെയ്യുമെന്നും കമ്പനികൾ മുന്നോട്ടുവന്നില്ലെങ്കിൽ സർക്കാർ ഇത് ഏറ്റെടുക്കുമെന്നും മൈൻസ് സെക്രട്ടറി ബൽവിന്ദർ കുമാർ പറഞ്ഞു.
Post Your Comments