NewsIndia

വീണ്ടുമൊരു സുകുമാരക്കുറുപ്പ്

പൂനെ: പൂനെയിലാണ് സംഭവം. മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് കേരളത്തെ നടുക്കി സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരകൊലപാതകമാണ് പൂനെയിലും അരങ്ങേറിയത്

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബാരമതിയിലെ കാര്‍ സര്‍വീസിംഗ് സെന്റര്‍ ഉടമയായ വിത്തല്‍ തുക്കാറാം ചൗഹാന്റെ (32) ബുദ്ധിയിലാണ് ഈ കൊലപാതകത്തിനുള്ള ഗൂഢാലോചന രൂപംകൊണ്ടത്. കടബാധ്യത തീര്‍ക്കാനുള്ള പണം കണ്ടെത്താന്‍ മറ്റൊരുതാനുമായി സാദൃശ്യമുള്ള വിനായക താരാചന്ദ് തലേകര്‍ (32)നെ കൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നു. സുഹൃത്തായ ശാന്താറാം കാത്‌കെയുടെ (34) സഹായവും തുക്കാറാമിന് ലഭിച്ചു. വിനായകിന്റെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കാറിലിട്ട് കത്തിച്ചു. ഓഗസ്റ്റ് 23നായിരുന്നു സംഭവം.

കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉടമയെ തപ്പി പോലീസ് ബാരാമതിലെത്തി. എന്നാല്‍ ഓഗസ്റ്റ് 22ന് വിത്തല്‍ ചൗഹാന്‍ കാറുമായി പൂനെയിലേക്ക് പോയതാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ചൗഹാന്റെ വീട്ടില്‍ അന്വേഷിച്ചുവെങ്കിലും ഓഗസ്റ്റ് 23നു ശേഷം മടങ്ങിയെത്തിയിട്ടില്ലെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ മറുപടി. മൃതദേഹം തിരിച്ചറിയുന്നതിന് വീട്ടുകാരെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അത് ചൗഹാന്റെ മൃതദേഹമല്ലെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു.

കാര്‍ കത്തുന്നതായി സസ്‌വാഡ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ്.ആര്‍ ഗൗഡിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി. പൂര്‍ണ്ണമായും കത്തിതീര്‍ന്ന കാറാണ് പോലീസ് സംഘത്തിന് കാണാന്‍ കഴിഞ്ഞത്. ഡ്രൈവറുടെ സീറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ഇതോടെ പോലീസിനും ചില സംശയങ്ങള്‍ തോന്നി. ചൗഹാന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അവസാനമായി ചൗഹാനുമായി ഫോണില്‍ ബന്ധപ്പെട്ടത് ശാന്താറാം കാത്‌കെയാണെന്ന് മനസ്സിലാക്കിയ പോലീസ് അയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ബാരമതി സ്വദേശിയായ മെക്കാനിക് തലേകര്‍ ആണ് മരിച്ചതെന്നും പിന്നിലെ ഗൂഢാലോചനയും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കാത്‌കെയില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് ബാരമതിയില്‍ നിന്ന് തന്നെ ചൗഹാനെയും പോലീസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button