കൊച്ചി: സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതിയ രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മക്കള്‍ പഠിക്കുന്നതു സ്വാശ്രയ കോളേജില്‍. ഇക്കാരണത്താലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശന കേസില്‍ സര്‍ക്കാരിനെതിരായ വിധി പുറപ്പെടുവിച്ചതെന്നാണ് ആരോപണം. മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതിയതിനു ജസ്റ്റിസ് മേരി ജോസഫും ജസ്റ്റിസ് സുരേന്ദ്ര മോഹനുമെതിരെ നടപടി വേണമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
ക്രൈം നന്ദകുമാറാണു ജഡ്ജിമാര്‍ക്കെതിരെ പരാതിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിലെത്തിയത്. വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സുരേന്ദ്രമോഹന്റെ മകള്‍ അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനിയാണെന്നും ജസ്റ്റിസ് മേരി ജോസഫിന്റെ മകള്‍ ജൂബിലി മെഡിക്കല്‍ മിഷന് മെഡിക്കല്‍ കോളേജിലെ വിദ്യാര്ത്ഥിനിയുമാണെന്നുമാണു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വാശ്രയ മാനേജ്മെന്റുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരെ നല്കിയ കേസില്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ സ്വാശ്രയ മാനേജുമെന്റുകളെ സഹായിച്ചതിനു പിന്നില്‍ ഇതാണു കാര്യമെന്നാണു നന്ദകുമാറിന്റെ ആരോപണം. കേസ് പരിഗണിച്ച ജഡ്ജിമാര്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത് .ഈ ജഡ്ജിമാരുടെ സ്വാര്‍ത്ഥ താല്പര്യങ്ങളായിരുന്നുവെന്നും ആരോപണമുണ്ട്.
ജസ്റ്റിസുമാരായ സുരേന്ദ്രമോഹന്‍,മേരി ജോസഫ് എന്നിവര്‍ക്കെതിരായ പരാതിയുടെ കോപ്പി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം പൂര്‍ണമായും ഏറ്റെടുത്തു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ സമീപിച്ച മാനേജ്മെന്റ് അസോസിയേഷന് അനുകൂലമായാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സ്വാശ്രയ മാനേജ്മെന്റുകളുടെ കേസ് പരിഗണിക്കുന്ന അവസരത്തില്‍ തന്നെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ വിധിക്കാണു നീക്കം എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിനുപിന്നാലെ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസുമാരായ പി.ആര് രാമചന്ദ്രന് മേനോന്, അനില്‍ നരേന്ദ്രന് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറിയത്. തുടര്‍ന്നു ജസ്റ്റിസുമാരായ സുരേന്ദ്രമോഹന്‍, മേരി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്വാര്ഥതാല്പര്യങ്ങളാണെന്ന പരാതി ഉയരുന്നത്.

സ്വാശ്രയ മാനേജ്മെന്റുകളുമായി കേരള ഹൈക്കോടതിയിലെ പല ജഡ്ജിമാര്‍ക്കും ബന്ധമുണ്ട് എന്ന് നന്ദകുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു. സ്വാശ്രയ മാനേജ്മെന്റുകള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നല്കിയ കേസില്‍ ഹൈക്കോടതിയുടെ വിധി പക്ഷപാതപരമാണെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആണ് രാജ്യത്ത് ഒരു ഏകീകൃത എന്‍ട്രന്‍സ് സംവിധാനം കൊണ്ട് വന്നത്.എന്നാല്‍ സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെയും അട്ടിമറിക്കുകയാണ് ഈ വിധിയിലൂടെ ഹൈക്കോടതി ചെയ്തതെന്നും ആരോപണമുണ്ട്.
ഇതിനിടെയാണ് കോടതി ഉത്തരവ് ലംഘിച്ച് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവേശന നടപടികള്‍ തുടങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു നല്കിയ നിര്‍ദേശങ്ങള്‍ മറികടന്നാണ് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വട്ടപ്പാറ എസ് യു ടി മെഡിക്കല്‍ കോളജ് എന്നിവ സ്വന്തം നിലയില്‍ പ്രവേശന നടപടികള്‍ സ്വീകരിച്ചത്.
Post Your Comments