ജംനഗര്‍ : അപകടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജംനഗറിലെ സൗരാഷ്ട്ര നര്‍മദ അവതാരന്‍ ഫോര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ രക്ഷകനായി മോദി മാറിയത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ഷട്ടര്‍ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്താന്‍ തുടങ്ങവേയാണ് വെള്ളം ഒഴുകിവരുന്ന സ്ഥലത്തിനു സമീപം ഫൊട്ടോഗ്രാഫര്‍മാരും ക്യാമറാമാന്മാരും നില്‍ക്കുന്നത് മോദി കണ്ടത്. എല്ലാവരും മോദിയെ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. ഉടന്‍ തന്നെ ആംഗ്യങ്ങള്‍ കാണിച്ചും മറ്റും അദ്ദേഹം അവരോട് അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടു. മറിച്ചായിരുന്നെങ്കില്‍ വലിയൊരു അപകടം ഉണ്ടായേനെയെന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു
Post Your Comments