ലക്നൗ : ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് പനി ബാധിച്ച പന്ത്രണ്ടു വയസുകാരന്‍ അച്ഛന്‍റെ തോളില്‍ കിടന്നു മരിച്ചു.കടുത്ത പനി ബാധിച്ച മകന്‍ ആന്‍ഷിനെ ജീവന്‍ രക്ഷിക്കാനായി തോളിലിട്ട് സുനിൽ കുമാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. .കുട്ടി അപകടാവസ്ഥയിലായിട്ടും ചികില്‍സ ലഭ്യമാക്കാനുളള ഒരു ശ്രമവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിട്ടും അവഗണിച്ചതോടെ കുറച്ചു ദൂരെയുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്‍ററിലേക്ക് മകനെയും തോളിലിട്ട് സുനില്‍കുമാര്‍ ഓടി.ആംബുലന്‍സോ മറ്റേതെങ്കിലും വാഹനമോ ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ശരിയായ സമയത്തു ചികിത്സ ലഭിക്കാതെ പിതാവിന്റെ തോളിൽ കിടന്നു തന്നെ കുട്ടി മരിച്ചു.
മൃതദേഹം തോളിലിട്ട് വീട്ടിലെത്തിച്ചപ്പോഴും ആരും സഹായത്തിനെത്തിയില്ല.
ഭാര്യയുടെ മൃതദേഹവുമായി പത്തുകിലോമീറ്റര്‍ താണ്ടിയ ഒഡീഷയിലെ ഡാനാ മാഞ്ചിക്കും ബസിലിരുന്നു മരിച്ച ഭാര്യയെയും അഞ്ചുദിവസം മാത്രമുള്ള കുഞ്ഞിനെയുമായി പുറത്താക്കപ്പെട്ട മധ്യപ്രദേശിലെ രാം സിങ്ങിനും പിന്നാലെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇൗ സംഭവവും.
Post Your Comments