തിരുവനന്തപുരം: താനൂരില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 22 പേരാണ് മുങ്ങി മരിച്ചത്. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. രക്ഷപ്പെട്ട 10 പേരുടെ നില അതീവ ഗുരുതരവുമാണ്. മതിയായ സുരക്ഷാ സംവിധാനമോ ജീവനക്കാരോ ആവശ്യത്തിന്
ലൈഫ് ജാക്കറ്റുകളും ഇല്ലാതെയാണ് അപകടത്തില്‍ പെട്ട ബോട്ട് ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ടത് എന്നത് വേദനാജനകമാണെന്ന് ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു.
‘കേരളത്തിന്റെ ബീച്ച് ടൂറിസം കുതിപ്പിലേക്ക്’ എന്നു പ്രഖ്യാപിക്കാന്‍ വെറും രണ്ടാഴ്ച്ച മുന്‍പാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് താനൂരിലെ തൂവല്‍ത്തീരത്ത് എത്തിയത്. മതിയായ സുരക്ഷാ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാതെ തോന്നിയതുപോലെ ആളെക്കയറ്റി ബോട്ടുകള്‍ സര്‍വീസ് നടത്തിയിട്ടും തിരിഞ്ഞുനോക്കാന്‍ ആരും ഉണ്ടായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പണിക്കര്‍ ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘കേരളത്തിന്റെ ബീച്ച് ടൂറിസം കുതിപ്പിലേക്ക് എന്നു പ്രഖ്യാപിക്കാന്‍ വെറും രണ്ടാഴ്ച്ച മുന്‍പാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് താനൂരിലെ തൂവല്‍ത്തീരത്ത് എത്തിയത്. മതിയായ സുരക്ഷാ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാതെ തോന്നിയതുപോലെ ആളെക്കയറ്റി ബോട്ടുകള്‍ സര്‍വീസ് നടത്തിയിട്ടും തിരിഞ്ഞുനോക്കാന്‍ ആരും ഉണ്ടായില്ല. ടൂറിസം വകുപ്പ് റിയാസിന്റേതാണെങ്കില്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ് എന്നോര്‍ക്കുക. അധികാരികളുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങളിലെ ജീവനാശം കേവലം മരണങ്ങളല്ല, കൊലപാതകങ്ങളാണ്’.
.
Post Your Comments