Latest NewsKeralaNews

ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങള്‍ നടത്തിയത്: സ്രാങ്ക് ദിനേശന്‍

നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കില്‍ കയറ്റിയും കൊണ്ട് പോയിട്ടുണ്ട്

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശന്‍. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങള്‍ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കില്‍ കയറ്റിയും സര്‍വീസ് നടത്തിയതായും ദിനേശന്‍ മൊഴി നല്‍കി.

Read Also: ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം: സംസ്ഥാന പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനില്‍, ബിലാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സര്‍വീസ് നടത്താന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അറസ്റ്റിലായ ബോട്ട് സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്റ്റെപ്പുകള്‍ വെച്ചു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതാണ് വന്‍ ദുരന്തത്തിന് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button