കൊച്ചി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം താനൂര്‍ ബോട്ടപകടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ രംഗത്ത് എത്തിയത്.
‘താനൂര്‍ ഇനിയും ആവര്‍ത്തിക്കും; അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍ കെല്‍പ്പുള്ള ആരും മലപ്പുറം ജില്ലയില്‍ ഇല്ലെങ്കില്‍’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Read Also: ഒഡീഷയിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ, 3 ഭീകരർ കൊല്ലപ്പെട്ടു
ഞായറാഴ്ചയാണ് താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടാണ് ജോയ് മാത്യു പ്രതികരിക്കുന്നത്.
പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ ഒട്ടുംപുറം തൂവല്‍തീരത്തിനു സമീപം പൂരപ്പുഴയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. രാത്രി പന്ത്രണ്ടരയോടെ അവസാന മൃതദേഹവും കണ്ടെത്തി. പരുക്കേറ്റ് ആശുപത്രികളിലുള്ള 10 പേരും അപകടനില തരണം ചെയ്തു. 5 പേര്‍ നീന്തിരക്ഷപ്പെട്ടിരുന്നു.ജീവനക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ക്കു യാത്ര ചെയ്യാമെന്നാണു കുസാറ്റ് ഷിപ് ടെക്‌നോളജി വിഭാഗത്തിന്റെ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പോര്‍ട്ട് സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 22 പേര്‍ക്കാണു യാത്രാനുമതിയുള്ളത്.
Post Your Comments