Latest NewsNewsIndia

വന്‍ വിഷമദ്യ ദുരന്തം, 3 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍: മരണസംഖ്യ ഉയരും

ചെന്നൈ: വന്‍ വിഷമദ്യ ദുരന്തം. തമിഴ്നാട് മരക്കാനം എക്കിയാര്‍കുപ്പത്താണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവത്തില്‍ മൂന്ന്‌പേര്‍ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസപെന്‍ഡ് ചെയ്തായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. മരിച്ചവര്‍ 45നും 55നും ഇടയില്‍ പ്രായമുള്ളവരാണ്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായവരെ പുതുച്ചേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജമദ്യം വിറ്റതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Read Also: പിരിവ് നൽകിയ തുക കുറഞ്ഞു പോയി: കപ്പലണ്ടി കടക്കാരനെ സിപിഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി

സംസ്ഥാനത്ത് മയക്കുമരുന്ന്, ലഹരി എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യാജമദ്യത്തിനെതിരെ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button