മുംബൈ : പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നു. മുംബൈ-പുണെ എക്‌സ്പ്രസ് വേയിലാണ് പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നത്. ഈ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാനാണ് ഡ്രോണ്‍ എ്ത്തുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. 95 കിലോമീറ്റര്‍ നീളമുള്ള ഈ ആറുവരിപ്പാതയെ മരണക്കുടുക്കെന്നാണ് അടുത്തിടെ ഒരു മന്ത്രി വിശേഷിപ്പിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്രോണുകളെ വിന്യസിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ നാലുവരെയാണ് ഡ്രോണുകള്‍ എക്‌സ്പ്രസ്‌വേ നിരീക്ഷിച്ചത്. ലോണാവാല എക്‌സിറ്റ്, ഖലപൂര്‍ ടോള്‍ പ്ലാസ എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന ഘട്ട് മേഖലയിലാണ് ഡ്രോണുകള്‍ ഉപയോഗിച്ചതെന്ന് പുണെ മേഖലയിലെ എസ്പി(ദേശീയപാത) അമോല്‍ താംബെ അറിയിച്ചു. 14,500 അപകടങ്ങളാണ് റോഡ് നിര്‍മിച്ച 2002 മുതല്‍ മുംബൈ-പുണെ എക്‌സ്പ്രസ്‌വേയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അപകടങ്ങളില്‍ 1,400 ആളുകള്‍ മരിച്ചിട്ടുമുണ്ട്.
Post Your Comments