KeralaNews

സംസ്ഥാന സര്‍ക്കാര്‍ ഇരട്ട നിലപാട് സ്വീകരിക്കുക്കുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇരട്ട നിലപാട് സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറത്തൊന്ന് പറയുകയും പുറം വാതിലിലൂടെ സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഫീസ് ഏകീകരിക്കാനുള്ള മാനേജ്‌മെന്റുകളുടെ ദുഷ്ടലാക്ക് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തതു കാരണം വിജയിക്കാന്‍ പോകുകയാണ്. പാവപ്പെട്ടവരുടെ കൂടെയാണെന്ന് പറയുന്നുണ്ടെങ്കിലും ഡെന്റല്‍ കോളജ് മാനേജ്‌മെന്റുകളുമായി ഒപ്പുവെച്ച കരാറിലൂടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായതാണ്. പിന്നീട് തിരുത്തിയെങ്കിലും കരാര്‍ നല്‍കുന്ന സൂചന അതാണ്.

പ്രവേശനം കേന്ദ്ര നിര്‍ദ്ദേശപ്രകാരം നല്‍കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ കോടതി വിധിയുടെ മറവില്‍ സ്വാശ്രയ കോളജുകള്‍ പറയുന്നതുപോലെ വഴങ്ങിക്കൊടുക്കാനുള്ള ആസൂത്രിതമായ നീക്കം ഉണ്ട്. മാനേജ്‌മെന്റുകളുമായി നേരത്തെ തന്നെ ധാരണയില്‍ എത്താനായില്ല. ഇപ്പോൾ കോടതിയില്‍ പ്രവേശനകാര്യം എത്തിച്ചിരിക്കുകയാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി വാദിക്കുന്നത് സര്‍ക്കാറിനെ സഹായിക്കുന്ന ശക്തികള്‍ തന്നെയാണ്. മാനേജര്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്നത് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറും, എം.വി ജയരാജനുമാണ്.

നീറ്റിന്റെ ഉദ്ദേശശുദ്ധിയെ തകിടം മറിക്കുന്ന ഒരു നിലപാടും അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ സീറ്റുകളിലും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തന്നെ പ്രവേശനം നടത്തണം. ഫീസ് വര്‍ദ്ധന മെറിറ്റ് സീറ്റില്‍ പഠിക്കുന്ന യോഗ്യരായ കുട്ടികള്‍ക്ക് സമ്മതിക്കില്ല. മെറിറ്റിനെ അട്ടിമറിച്ച് ഫീസ് ഏകീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കോടതി വ്യവഹാരങ്ങളുടെ മറ പിടിച്ച് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഇച്ഛാശക്തിയുണ്ടെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ കോളജുകള്‍ക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കണം. പ്രവേശനം സംബന്ധിച്ച് ആശങ്കയിലാണ് രക്ഷിതാക്കളും കുട്ടികളും. ലരും അന്യ സംസ്ഥാനത്ത് പ്രവേശനം നേടുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ശക്തമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 950 സീറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കൂടുതലായി അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button