ചെന്നൈ; പ്രശസ്‌ത പിന്നണി ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലുളള അദ്ദേഹത്തിന്റെ ആരോഗ്യനില സൂചിപ്പിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തിറങ്ങും.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.
ഗായകൻ എസ്.പി.ബിയ്‌ക്ക് സാദ്ധ്യമായ വൈദ്യസഹായമെല്ലാം നല്‍കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവന്‍ നിലനിര്‍ത്തുന്നത് ജീവന്‍ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ്. പ്രശസ്‌ത നടന്‍ കമല്‍ഹാസന്‍ ആശുപത്രിയിലെത്തി മടങ്ങിയത് വാർത്തയായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 ഓടെയാണ് ആരോഗ്യനില തീര്‍ത്തും വഷളായി. സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് നില തീരെ വഷളാകുകയായിരുന്നു. ചെന്നൈ എം.ജി.എം ആശുപത്രിക്ക് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ് ഇപ്പോൾ.
Post Your Comments