തൃശൂര്‍: കോവിഡിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം.ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി വെര്‍ച്ചല്‍ ക്യൂ സംവിധാനം വഴി കോവിസ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ദര്‍ശനം അനുവദിക്കുക.
അതെസമയം, മലയാള മാസം ചിങ്ങം ഒന്നുമുതല്‍ ഒരേ സമയത്ത് അഞ്ച് പേര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കാം. കൊവിഡ് മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്ഷേത്രങ്ങളിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇത് മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്.
Post Your Comments