തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതുന്നു. ഭരണത്തിലേറി 100 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിൽ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടം ജനങ്ങളില്‍ നേരിട്ടെത്തിക്കാനാണ് ഇങ്ങനെയൊരു പദ്ധതി.പ്രവര്‍ത്തന നേട്ടങ്ങള്‍ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്ന ചര്‍ച്ചയില്‍ പിആര്‍ഡിയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചത്.
നിശ്ചിത ഫീസ് ഈടാക്കി തപാൽവകുപ്പാണ് കത്ത് വീടുകളിൽ എത്തിക്കുക. സെപ്റ്റംബര്‍ ഒന്നിന് ഇടത് സർക്കാർ അധികാരത്തിലേറി നൂറ് ദിവസം തികയുകയാണ്. ഈ സാഹചര്യത്തിലാണ് നൂറുദിവസത്തെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി കത്തെഴുതാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം.
Post Your Comments