NewsIndia

റെയില്‍വേ വികസനത്തില്‍ വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ റെയില്‍വേ ശൃംഖലയുടെ വികസനത്തിനായി ഒമ്പതു സംസ്ഥാനങ്ങളില്‍ ഒന്‍പതു പദ്ധതികള്‍ നടപ്പിലാക്കാനായി സാമ്പത്തികകാര്യങ്ങളുടെ ക്യാബിനറ്റ് കമ്മിറ്റി 24,000-കോടി രൂപ അനുവദിച്ചു. രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് വന്‍കുതിച്ചുചാട്ടമാണ് ഈ തീരുമാനത്തോടെ വരാന്‍ പോകുന്നത്.

വന്‍തോതില്‍ റെയില്‍വേ ശൃംഖലയുടെ വികസനം ലക്ഷ്യമിടുന്ന ഈ പദ്ധതികളിലൂടെ ഒമ്പതു സംസ്ഥാനങ്ങളില്‍ ആകെമൊത്തം 1937.38-കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ പുതുതായി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കണക്കുകൂട്ടിയിരിക്കുന്ന പദ്ധതിത്തുക 24,374.86-കോടി രൂപയാണ്. സാമ്പത്തികകാര്യങ്ങളുടെ ക്യാബിനറ്റ് കമിറ്റിയുടെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ മീറ്റിംഗിലാണ് ഈ പദ്ധതികളുടെ നടത്തിപ്പിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button