NewsIndia

ഏറെ കോളിളക്കം സൃഷ്ടിച്ച ജെ.എന്‍.യു പീഡനം: ഐസ നേതാവ് കീഴടങ്ങി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു)വില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്‍ (ഐസ) നേതാവ് അന്‍മോന്‍ രത്തന്‍ കീഴടങ്ങി. ബുധനാഴ്ച രാത്രി പത്തു മണിയോടെ അഭിഭാഷകനൊപ്പമാണ് രത്തന്‍ വസന്ത് കുഞ്ച് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം രത്തനെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും

സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ രത്തന്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാര്‍ത്ഥി നണി പരാതി നല്‍കിയത്. ഇന്നലെ അവര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെയും മൊഴി നല്‍കിയിരുന്നു. താന്‍ ആവശ്യപ്പെട്ട സിനിമയുടെ പകര്‍പ്പ് നല്‍കാമെന്ന് പറഞ്ഞ് ശനിയാഴ്ച ഹോസ്റ്റല്‍ മുറിയിലേക്ക് കൊണ്ടുപോയ രത്തന്‍ മയക്കുമരുന്ന് നല്‍കിയ പാനീയം നല്‍കിയെന്നും അതു കഴിച്ച് അബോധാവസ്ഥയിലായ തന്നെ മാനഭംഗപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. ഇതോടെ ഒളിവില്‍ പോയ രത്തനെ ഇടത് അനുകൂല സംഘടനയായ ഐസയില്‍ നിന്ന് പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button