റിയോ: റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി.വി സിന്ധുവിനെ തോൽപിച്ച് സ്പെയിൻ താരം കരോളിന മാരിൻ സ്വർണം നേടി. എന്നാൽ ട്വിറ്ററിൽ കരോളിനെ തോല്പിച്ചിരിക്കുകയാണ് പി.വി സിന്ധു. കരോളിനെ തോൽപിച്ച് ജനങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ സിന്ധു.
ഇപ്പോള്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് സിന്ധുവിന് ട്വിറ്ററില്‍ ഉള്ളത്. കരോളിന്റെ ഫോളോവേഴ്‌സിനേക്കാള്‍ ഇരട്ടിയാണിത്. ഒളിമ്പിക്സ് തുടങ്ങുന്നതിന് മുന്‍പ് വെറും 36,000 പേര്‍ മാത്രമായിരുന്നു സിന്ധുവിനെ പിന്‍തുടരാന്‍ ഉണ്ടായിരുന്നത്. അതാണിപ്പോൾ 6 ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നത്. കരോളിന് 1,02,000 ഫോളോവേഴ്‌സാണ് ഉള്ളത്.
Post Your Comments