ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ചാറ്റിംഗ് ആപ്പ് വാട്ട്സ്ആപ്പിന് വെല്ലുവിളിയായി ഗൂഗിള്‍ എത്തുന്നു. ഗൂഗിള്‍ അലോ (allo) ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന പുതിയ ആപ്പ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തോടെയാണ് അലോ എത്തുന്നത്. .അടുത്തിടെയാണ് ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ”ഡ്യുവോ” ശ്രദ്ധേയമായത്. അതിനിടെ വീണ്ടും ടെക്നോളജി രംഗത്തേക്ക് പുതിയ ചുവട് വെപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.
ഗൂഗിളിന്‍റെ ജി ടോക്ക് പോലുള്ള സംവിധാനങ്ങളെ മറികടന്നാണ് ഫേസ്ബുക്കും, മെസഞ്ചറും പോലുള്ള ചാറ്റിംഗ് ആപ്പുകള്‍ പുറത്തിറങ്ങിയത്. ഹാങ്ങ്ഔട്ട് വീഡിയോ ചാറ്റ് അടക്കമുള്ള പുതിയ സംവിധാനങ്ങൾ എത്തിയെങ്കിലും അവയും കാര്യമായ നേട്ടം കൈവരിച്ചില്ല. ഇതിനെ തുടർന്നാണ് പുതിയ ചാറ്റിങ് ആപ്ലിക്കേഷനുമായി ഗൂഗിൾ എത്തുന്നത്.
Post Your Comments