ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ അന്തര്‍വാഹിനി നിര്‍മ്മിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എന്നില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോർന്നു. റെസ്ട്രിക്റ്റഡ് സ്കോർപീന്‍ ക്ലാസ്സിലുള്ള അന്തർവാഹിനിയുടെ രേഖകൾ പുറത്തായ വിവരം ഓസ്ട്രേലിയൻ പത്രമായ ദ് ഓസ്ട്രേലിയൻ ആണ് പുറത്തുവിട്ടത്. രൂപരേഖയിലെ 22,400 പേജുകളില്‍ പ്രതിരോധ പ്രവര്‍ത്തന പ്രകിയകള്‍ അടങ്ങിയ വിവരങ്ങളാണുള്ളത്. മുങ്ങിക്കപ്പലിലെ സെൻസറുകളെക്കുറിച്ചും വാർത്താവിനിമയ, ഗതിനിർണയ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ചോർന്ന രൂപരേഖയിലുണ്ട്.
മുംബൈ മസഗോണ്‍ കപ്പല്‍ത്തുറയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഈ അന്തർവാഹിനി അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും അപകടകാരികളായ മുങ്ങിക്കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. അതേസമയം ഇന്ത്യയിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ ഫ്രാൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments