Kerala

ഇടുക്കിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ പത്തു വയസ്സുകാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കൊച്ചി : ഇടുക്കിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ പത്തു വയസ്സുകാരന്റേത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. അമ്മയ്ക്കും അച്ഛനും തന്നെ ഇഷ്ടമില്ലാതിരുന്നതിനാല്‍ അടിക്കുമായിരുന്നുവെന്നും, അനുജനെ കൊണ്ടും തല്ലിച്ചിരുന്നുവെന്നും കുട്ടി പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസമായി മുറിയില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ചിരുന്നു. തേങ്ങ കൊണ്ടു മുഖത്തിടിച്ചെന്നും ഇരുമ്പു വടി കൊണ്ടു തല്ലിയെന്നും കുട്ടി പറഞ്ഞു.

അതേസമയം, ഒരു ദിവസം ഉണ്ടായ മുറിവുകളല്ല കുട്ടിയുടെ ദേഹത്തുള്ളതെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടി ഇപ്പോഴും ബേണ്‍ ഐസിയുവില്‍ തുടരുകയാണ്. വേണ്ടത്ര ആഹരം ലഭ്യമാകാത്തതിനാല്‍ കുട്ടിയുടെ ഹീമോഗ്ലോബിന്‍ അളവ് വളരെ താഴ്ന്നിട്ടുണ്ട്. കുട്ടിയുടെ അമ്മയേയും ഇളയ രണ്ടു കുട്ടികളേയും അടിമാലിയിലേക്കു പൊലീസ് കൊണ്ടു പോയി.

ബാലാവകാശ കമ്മിഷന്‍ അംഗം മീന കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കമ്മിഷന്‍ സര്‍ക്കാരിന് ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. ഇടുക്കി ജില്ലാ പോലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസര്‍മാര്‍, കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button