NewsIndia

രമ്യയുടെ പാക്-അനുകൂല പരാമര്‍ശത്തിന് ദേവഗൗഡയുടെ പിന്തുണ

ബംഗളുരു: “പാകിസ്ഥാന്‍ ഒരു നരകമല്ല” എന്ന പാക്-അനുകൂല പരാമര്‍ശം നടത്തിയതിന് ക്ഷമപറയാന്‍ സിനിമാതാരവും, മുന്‍ എംപിയുമായ രമ്യ വിസമ്മതിച്ചതിന് പിന്നാലെ രമ്യയ്ക്ക് പിന്തുണയുമായി ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നേതാവും മുന്‍പ്രധാനമന്ത്രിയുമായ ദേവഗൗഡ രംഗത്തെത്തി.

“ഞാന്‍ അവരുടെ വീക്ഷണകോണിനെ പിന്തുണയ്ക്കുന്നു. അവര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?,” ഡല്‍ഹിയില്‍ വച്ച് ദേവഗൗഡ പത്രലേഖകരോട് ചോദിച്ചു.

രമ്യ പറഞ്ഞതില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്നും ദേവഗൗഡ പറഞ്ഞു. രമ്യയുടെ പാക്-അനുകൂല പരാമര്‍ശം സോഷ്യല്‍ മീഡിയയിലും മറ്റും വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് തങ്ങളുടെ പാര്‍ട്ടിനേതാവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

രമ്യയുടെ പ്രസ്താവന വിവാദമാക്കി ബിജെപി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ദേവഗൗഡ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button